Latest News

എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക്

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയെ. കോണ്‍ഗ്രസും ബിജെപിയും സമ്മര്‍ദ്ദത്തിലായതോടെ ഇനി തീരുമാനം ഗവര്‍ണറുടേതാണ്. തെരഞ്ഞെടുപ്പില്‍ മുഖ്യ കക്ഷികള്‍ക്ക് കേവല ഭൂരിപക്ഷമെന്നത് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനി ഗവര്‍ണറാണ് തീരുമാനമെടുക്കേണ്ടത്.

കോണ്‍ഗ്രസും-ജെഡിഎസും ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതേസമയം അന്തിമ ഫലം വന്നതിനുശേഷമേ മന്ത്രിസഭ രൂപീകരിക്കാന്‍ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുകയുള്ളുവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്ഭവനിലെത്തിയ പിസിസി അധ്യക്ഷന്‍ പരമേശ്വരനു ഗവര്‍ണറെ കാണാന്‍ അനുവാദം ലഭിച്ചില്ല. ഇതോടെ നേതാക്കളോടൊപ്പം രാജ്ഭവനിലെത്തിയ പരമേശ്വര്‍ മടങ്ങി. എന്നാല്‍ ഗവര്‍ണറെ കാണാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ രാജ്ഭവനില്‍ എത്തിയേക്കും.

ഇതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന വന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ രാജിക്കത്ത് കൈമാറിയത്. ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ട സിദ്ധരാമയ്യ മറ്റൊരു മണ്ഡലമായ ബദാമിയില്‍ വിജയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top