Latest News

കര്‍ണാടകയില്‍ കരുനീക്കങ്ങള്‍ തുടരുന്നു; എംഎല്‍എമാര്‍ക്ക് 100 കോടി വിലയിട്ട് ബിജെപി

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇന്ന് ഒരുപോലെ നിര്‍ണായകമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്ന് ഇന്നറിയാം. അതേസമയം എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളുമായി ബി.ജെ.പി മുന്നോട്ടുപോകുകയാണ്.

തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ 100 കോടി രൂപയാണ് ഓരോ എംഎല്‍എയ്ക്കും ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ചോര്‍ച്ച തടയാനാണ് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ശ്രമം. ഇതിനിടെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിയമസഭാകക്ഷി യോഗം രാവിലെ ചേരും.

ജെ.പി നഡ, പ്രകാശ് ജാവദേക്കര്‍, പീയുഷ് ഗോയല്‍ തുടങ്ങി നാല് കേന്ദ്ര മന്ത്രിമാര്‍, ദേശീയ അധ്യക്ഷന്‍ എന്നിവരെല്ലാം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ ഇന്നലെ രാത്രിയോടെ ബെംഗളുരുവിലെത്തി.

ജെ.ഡി.എസ്സിലെ 9 എം.എല്‍.എമാരുമായി ബിജെപി നേതൃത്യം ചര്‍ച്ച തുടങ്ങിയതായി അഭ്യൂഹമുണ്ട്. എംഎല്‍എമാരെ രാജിവെപ്പിച്ച് ആറ് മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിയുടെ നീക്കം. രണ്ടാം ഓപ്പറേഷന്‍ താമര ഫലം കണ്ടാല്‍ കര്‍ണാടക ബി.ജെ.പി തന്നെ ഭരിക്കും. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ സാവകാശം കൊടുത്താല്‍ ദേശീയ രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അട്ടിമറികള്‍ക്ക് കര്‍ണാടക സാക്ഷ്യം വഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top