ദില്ലി: കൊലപാതകക്കേസില്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദുവിനെ സുപ്രിംകോടതി കുറ്റവിമുക്തനാക്കി. 30 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി 55 വയസുകാരനായ സിദ്ദുവിനെ ഇപ്പോള്‍ കുറ്റവിമുക്തനാക്കിയത്. പൊതുനിരത്തില്‍ ആളെ മര്‍ദ്ദിച്ചുവെന്ന കേസില്‍ സിദ്ദുവിന് കോടതി 1000 രൂപ പിഴ വിധിച്ചിട്ടുണ്ട്.
1988 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 65 വയസുകാരനായ ആളെ മര്ദ്ദിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു സിദ്ദുവിനെതിരേയുള്ള കേസ്. സുപ്രിംകോടതി വിധി സിദ്ദുവിന് വലിയ ആശ്വാസമായിരിക്കുകയാണ്. 30 വര്‍ഷമായി സിദ്ദുവിനെ വേട്ടയാടിയ കേസായിരുന്നു ഇത്.