Latest News

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിക്കുന്നു; മതേതര സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം

ബെംഗളൂരു: ബിജെപിയെ പ്രതിരോധിക്കാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി കോണ്‍ഗ്രസ്. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചേക്കും. ബിജെപിയെ ഒഴിവാക്കാന്‍ എന്തു ത്യാഗവും ചെയ്യുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

അതേസമയം കോണ്‍ഗ്രസ് വാഗ്ദാനം ജെഡിഎസ് സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധി ഗുലാംനബി ആസാദ് ജെഡി എസ് മേധാവി ദേവഗൗഡയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പിന്തുണ ജെഡിഎസ് സ്വീകരിച്ചതായി ഗുലാം നബി ആസാദ് പറഞ്ഞു. കുമാരസ്വാമി അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നത്. ജനവികാരം മാനിച്ചാണ് തീരുമാനമെന്ന് ജെഡിഎസ് വക്താവ് വ്യക്തമാക്കി. കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഒന്നിച്ച് ഗവര്‍ണര്‍ കാണും. സോണിയ ഗാന്ധി മുന്‍കൈ എടുത്താണ് സഖ്യനീക്കം എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top