ദില്ലി: ഐ.പി.എല്‍ പ്ലേഓഫിന് മുന്നോടിയായി വനിതകള്‍ക്കായി പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നു. ഐ.പി.എല്‍ ഇലവന്, ബി.സി.സി.െഎ ഇലവന് എന്നീ ടീമുകള്‍ തമ്മിലാണ് സൗഹൃദ മത്സരം. മേയ് 22ന് ഉച്ചക്ക് 2.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഓരോ ടീമിലും നാല് വിദേശ താരങ്ങളെ ഉള്‍പ്പെടുത്തും. ഇരു ടീമുകളിലായി 10 വിദേശ താരങ്ങളെയും 20 ഇന്ത്യന്‍ താരങ്ങളെയും തിരഞ്ഞെടുക്കും. ഇന്ത്യന്‍ താരങ്ങളെ ദേശീയ സെലക്ടര്‍മാരാണ് തീരുമാനിക്കുക.
ഐ.പി.എല്‍ മാതൃകയില്‍ വനിത ട്വന്റി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് പ്രദര്‍ശന മത്സരം. നിലവില്‍ ആസ്ട്രേലിയയിലെ ബിഗ് ബാഷ് ടൂര്‍ണമെന്റില്‍ മാത്രമാണ് വനിത ലീഗും നടക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നത്.