Kerala

കര്‍ണാടകയില്‍ വോട്ടിംഗ് അവസാനിച്ചു ; 70% പോളിംഗ്

കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 70% പോളിംഗ് നടന്നെന്നാണ് കരുതുന്നത് .ചിലയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിനു തകരാറുകള്‍ കണ്ടെത്തിയിരുന്നു.

ബിജെപി സര്‍ക്കാര്‍ മേയ് 17 സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പയുടെ മാനസികനില തകരാറിലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു. കോണ്‍ഗ്രസ് ഭരണം തുടരുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 2600 സ്ഥാനാര്‍ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ഇതില്‍ 200 സ്ത്രീകളാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണു നടക്കുന്നത്. സ്വാധീനം നിലനിര്‍ത്താന്‍ ജെഡി-എസും ശക്തമായി രംഗത്തുണ്ട്. അതേസമയം കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അഭിപ്രായ സര്‍വ്വേ നടത്തിയ പല ഏജന്‍സികളും തൂക്കുസഭയാണ് പ്രവചിച്ചിരിക്കുന്നത്. വോട്ടിന് പണം നല്‍കുന്നുവെന്നതടക്കം വലിയ ആരോപണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ശക്തമായ നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top