Kerala

വീണ്ടും ‘കടക്ക് പുറത്ത്’

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്കിടെയാണ് മാധ്യമപ്രര്‍വര്‍ത്തകരെ ഇറക്കിവിട്ടത്.

പരിപാടിയുടെ അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരമാണ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മൈക്കിലൂടെ അറിയിച്ചത്. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് ഹാളില്‍ നിന്ന് പുറത്തിറങ്ങണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും വേദിയില്‍ നിന്ന് ഇറങ്ങി വന്ന് ആവശ്യപ്പെട്ടു. എന്നിട്ടും ഹാളില്‍നിന്ന് പുറത്തുപോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകര്‍രോട് മുഖ്യമന്ത്രി തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

പരിപാടിയില്‍നിന്ന് പുറത്താക്കിയ നടപടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ സമ്പന്നരെ ഉള്‍പ്പെടുത്തി സി.പി.എം ജില്ലാകമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത് ചിലത് മറച്ചു വെക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top