2017ലെ മികച്ച ചലച്ചിത്രത്തിനുള്ള പത്മരാജന് പുരസ്കാരത്തിന് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി അര്‍ഹമായി. രാമചന്ദ്രബാബു ചെയര്‍മാനായ ജൂറിയാണ് സിനിമ തെരഞ്ഞടുത്തത്. ബൈജു ചന്ദ്രന്, ജലജ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സംവിധായകന് 20000 രൂപയും ഫലകവും തിരക്കഥാ കൃത്തിന് 10000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ മായാനദി മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു. ശ്യാം പുഷ്കരന്, ദിലീഷ് നായര്‍ കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ നിര്‍മാണവും ആഷിഖ് അബു തന്നെയാണ്. പോയ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരത്തിന് ഷഹബാസ് അമനെ അര്ഹനാക്കിനയ് മായാനദിയിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക് ‘ എന്ന ഗാനമാണ്.
എന്‍ പ്രഭാകരന്റെ കളിപാതാളം മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന് പുരസ്കാരം നേടി. പതിനായിരം രൂപയും ഫലകവും അടങ്ങുതാണ് പുരസ്കാരം. കെ ആര് മീര ചെയര്‍മാനായുള്ള ജൂറിയാണ് ചെറുകഥ തെരഞ്ഞെടുത്തത്.
മെയ് 23 ന് തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍ വച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് പുരസ്കാരത്തിനര്‍ഹമായ മായാനദിയുടെ പ്രദര്‍ശനവുമുണ്ടാകും.
പത്മരാജന് പുരസ്കാരം മായാനദിക്ക് ; മികച്ച ചെറുകഥ ‘കളിപാതാളം’
By
May 11, 2018 3:10 pm