Latest News

അമിത് ഷാക്കെതിരെ ആന്ധ്രയില്‍ വന്‍ പ്രതിഷേധം; കാറിന്റെ ചില്ല് തകര്‍ത്തു

ഹൈദരാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആന്ധ്രയില്‍ വന്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ അമിത് ഷായുടെ കാര്‍ തടയുകയും വാഹനവ്യൂഹത്തിലെ കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ടിഡിപി പ്രവര്‍ത്തകരാണ് തിരുമലൈയില്‍ വെച്ച് ഷാക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.

തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായാണ് അമിത് ഷാ ആന്ധ്രയിലെത്തിയത്. ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ അമിത് ഷാക്കെതിരെ ടി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നീട് ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന അമിത് ഷായുടെ വാഹന വ്യൂഹത്തെ ടി.ഡി.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ടി.ഡി.പി പ്രവര്‍ത്തകര്‍കരും പൊലീസും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അമിത് ഷായുടെ വാഹനവ്യൂഹത്തന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നു. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും ഏറെ പണിപ്പെട്ടാണ് പോലീസ് ഷായെയും കൂട്ടരെയും രക്ഷപ്പെടുത്തിയത്.

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി എന്‍.ഡി.എ സഖ്യം ഉപക്ഷേിച്ചിരുന്നു. ഇതിന് ശേഷം ബി.ജെ.പിക്കെതിരെ വന്‍ പ്രതിഷേധമാണ് ആന്ധ്രയില്‍ അലയടിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആ്ര്രന്ധയിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന് നേരെയും ടിഡിപി ശക്തമായ പ്രതിഷേധമുയര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top