Kerala

വിവരാവകാശ കമ്മീഷന്‍ നിയമനം: സിപിഎം നേതാവിന്റെ പേര് വെട്ടി ഗവര്‍ണര്‍

തിരുവനന്തപുരം: വിവരാവകാശ കമീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ നല്‍കിയ കമ്മീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി. സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന സിപിഎം നേതാവ് എ.എ റഷീദിന്റെ പേരാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. അതേസമയം എ.എ റഷീദ് ഒഴികെയുള്ള മറ്റ് നാലുപേരുടെയും നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി.

എ.എ റഷീദിനെതിരെ സര്‍ക്കാരകിനും ഗവര്‍ണ്ണര്‍ക്കും നേരത്തേ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാറിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചെങ്കിലും അതേ പട്ടിക തന്നെയാണ് തിരിച്ചയച്ചത്. എന്നാല്‍ പട്ടികയിലുണ്ടായിരുന്ന ആര്‍.എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള, പി.ആര്‍ ശ്രീലത, കെ.വി സുധാകരന്‍ എന്നിവര്‍ക്ക് മാത്രം ഗവര്‍ണര്‍ അംഗീകാരം നല്‍കുകയായിരുന്നു. അതേസമയം സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനാ നേതാവ് കൂടിയായ റഷീദിന്റെ നിയമനം തള്ളിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top