കൊച്ചിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ആലപ്പുഴ സ്വദേശി സുമയ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാലാരിവട്ടത്ത് നടുറോഡില്‍വെച്ചാണ് സുമയ്യയെ ഭര്‍ത്താവ് സജീര്‍ കത്തികൊണ്ട് കുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ സജീറിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.