Business

യുഎസ് കരാര്‍ പിന്മാറ്റം ; വിപണിയില്‍ ആശങ്ക

സെന്‍സെക്‌സ് 103 പോയിന്റ് വര്‍ധിച്ച് 35319ലാണ് ക്ലോസ് ചെയ്തത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതോടെ പെട്രോളിയം കമ്പനികളുടെ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ ഓഹരികള്‍ക്ക് 1 മുതല്‍ 2 ശതമാനം വരെ വില കുറഞ്ഞു.

നിഫ്റ്റി 23 പോയിന്റ് വര്‍ധനവോടെ 10741ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയിലെ 27 ഓഹരികള്‍ പോസിറ്റീസ് സോണിലായിരുന്നു.
ടാറ്റാ ഗ്രൂപ്പിലെ ടൈറ്റാന്‍, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ക്ക് 1 മുതല്‍ 3 ശതമാനം വരെ വില വര്‍ധിച്ചു.

ഇറാനുമായുള്ള അന്തര്‍ദേശീയ ആണവകരാറില്‍ നിന്ന് പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം നിക്ഷേപകര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. യുഎസ് പിന്മാറിയെങ്കിലും കരാറുമായി മുന്നോട്ട് പോകാനുള്ള ഇറാന്റെ തീരുമാനം പൊതുവേ ആശ്വാസം പകരുന്നതാണ്. ട്രംപിന്റെ നയങ്ങള്‍ പ്രവചനാതീതമായതിനാല്‍ അന്താരാഷ്ട്ര ഓഹരി വിപണിയില്‍ വ്യാപാരം എങ്ങനെ ബാധിക്കുമെന്ന് വിപണി വൃത്തങ്ങള്‍ക്ക് വ്യക്തതയില്ല.

ഇറാന്‍ അണുവായുധ പദ്ധതികള്‍ നിര്‍ത്തിവെക്കുകയും പശ്ചിമേഷ്യയിലെ അണ്വായുധ കിടമത്സരത്തിന് അറുതി വരുത്തുകയും ചെയ്യുന്ന കരാറായിരുന്നു 2015ലേത്. കരാര്‍ പ്രകാരം അണ്വായുധങ്ങള്‍ക്ക് വേണ്ടി യുറേനിയം സമ്പുഷ്ടീകരണം ഉണ്ടാവുകയില്ലെന്ന് ഇറാന്‍ സമ്മതിച്ചിരുന്നു.
എന്തായാലും വിപണിയെ സ്വാധീനിക്കുന്ന നിര്‍ണായക സംഭവമായി ഈ കരാര്‍ പിന്മാറ്റം കാരണമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് ഓഹരി വിദഗ്ധര്‍ സൂചന നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top