Latest News

ഡല്‍ഹിയില്‍ ഭൂചലനം

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം. സെക്കന്റുകള്‍ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഡല്‍ഹിയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ആണ് രാജ്യത്തുണ്ടായത്. കാബൂളില്‍ വൈകിട്ട് നാലോടെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. അഫ്ഗാന്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ 111.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നു യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top