Kerala

ക്രിമിനലുകള്‍ യാചകവേഷത്തിലെത്തുമെന്ന് വാട്ട്‌സ് ആപ്പ് പോലീസിന്റെ അറിയിപ്പ് ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ ഞങ്ങളുടെ പിടിയിലാവാന്‍ ഒരുങ്ങിക്കോളൂ എന്ന് കേരള പോലീസ് !

ഈ റംസാന്‍ കാലയളവില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊടുംക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലേക്കെത്തുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു പൊലീസ്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പേരിലുള്ള അറിയിപ്പായി പ്രചരിക്കുന്നത്.

വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമെല്ലാം ദിവസങ്ങളായി വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്. കേരള പൊലീസിന്റെ ലെറ്റര്‍ ഹെഡിലെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് സന്ദേശം. ഒരാഴ്ചയ്ക്കിടെ കേരളത്തിന്റെ വിവിധ ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു ലക്ഷത്തോളം ഇതര സംസ്ഥാനക്കാര്‍ എത്തിയിട്ടുണ്ടെന്നും കവര്‍ച്ച നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വ്യാജ ഒപ്പും സീലും സന്ദേശത്തിലുണ്ട്. സീലില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഈ വര്‍ഷം ഓഗസ്റ്റ് 16 എന്നാണ്. മൂന്നുമാസം കഴിഞ്ഞുള്ള തീയതി ആയിട്ടും സന്ദേശം വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ് രസകരം. എന്നാല്‍ കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു അറിയിപ്പ് ഉണ്ടായിട്ടില്ലെന്ന് കാണിച്ച് പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ്.

പത്രക്കുറിപ്പ് ചുവടെ

കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍

പത്രക്കുറിപ്പ്

കൊല്ലം ഈസ്റ്റ് പോലീസിന്റെ പേരില്‍ റംസാന്‍ കാലയളവില്‍ സംസ്ഥാനത്ത് മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യാചകവേഷത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ എത്തുമെന്നും, ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന വ്യാജവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും കൊല്ലം ഈസ്റ്റ് പോലീസ് നല്കിയിട്ടില്ല. വ്യാജ പോസ്റ്റ് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.

പി എസ് രാജശേഖരന്‍
ഡെപ്യൂട്ടി ഡയറക്ടര്‍
പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍
പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്
തിരുവനന്തപുരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top