Kerala

‘മൃതദേഹത്തിനൊപ്പം ഷംസീറിന്റെ സെല്‍ഫി’: വ്യാജ പ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

മാഹി: മാഹിയിലെ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമ്പോള്‍ ഷംസീര്‍ അപ്പുറത്ത് നില്‍ക്കുന്ന ഒരാളില്‍ നിന്നും റീത്ത് വാങ്ങുന്നതിന് വേണ്ടി കൈ ഉയര്‍ത്തിപ്പിടിക്കുന്നത് ക്യാമറയില്‍ പകര്‍ത്തി സെല്‍ഫി എടുക്കുന്നു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ചിത്രം പുറത്ത് വന്നതോടെ ഈ നുണപ്രചരണം പൊളിഞ്ഞു.

പൊതുദര്‍ശനത്തിനിടെ മറ്റൊരാളില്‍ നിന്നും റീത്ത് വാങ്ങാന്‍ ശ്രമിക്കുന്ന ഷംസീര്‍

സിപിഎം വിരുദ്ധ ഫേസ്ബുക്ക് പേജുകളിലും ആര്‍എസ്എസ്, കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലുമാണ് ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. വിഷയത്തിന്റെ സത്യാവസ്ഥ മനസിലാക്കാതെയാണ് പലരും ചിത്രം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം ഫോട്ടോഷോപ്പ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരെയും നുണപ്രചാരങ്ങള്‍ക്കെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇതാണ് ഇന്നലെ സെൽഫി എടുക്കുന്നു എന്ന് പറഞ്ഞ രംഗങ്ങൾ

Posted by Akbar Kodinhi on Tuesday, 8 May 2018

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top