Kerala

വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് ഇനി സാധ്യതയില്ല; എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് ഇനി സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി മന്ത്രി എം.എം. മണി. അതിരപ്പിള്ളി ഉള്‍പ്പടെ എല്ലാ പദ്ധതികള്‍ക്കെതിരെയും എതിര്‍പ്പുയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സൗരോര്‍ജമാണ് ഏക പരിഹാരമെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ സൗരോര്‍ജം വഴി ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയണമെന്നും എംഎം മണി തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ, അതിപ്പള്ളി പദ്ധതിയുടെ പേരില്‍ മന്ത്രിയും മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. പദ്ധതി സംബന്ധിച്ച് സമവായത്തിലെത്തുമെന്നും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചപ്പോഴൊക്കെ പദ്ധതി പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുമെന്നും ഏതുവിധേനയും അതിനെ എതിര്‍ക്കുമെന്നുമായിരുന്നു സിപിഐയുടെ നിലപാട്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് വൈദ്യുതമന്ത്രി ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത് എന്ന് വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top