വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ സന്നദ്ധനാണെന്ന് രാഹുല്‍ ഗാന്ധി. 2019ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നു വ്യക്തമാണ്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകാമെന്ന് രാഹുല്‍ പറഞ്ഞു.
നിങ്ങള്‍ ചിലപ്പോള്‍ ചിരിച്ചേക്കാം, എന്നാല്‍ ഞാന്‍ പറയും ബിജെപി 2019ല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്, മോദി അധികാരത്തില്‍ വരാനും. ഇന്നത്തെ പ്രതിപക്ഷ ഐക്യമാണ് അതിനു കാരണം; രാഹുല്‍ വ്യക്തമാക്കി.
ഇതിനു മുമ്പ് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു, ചെങ്കോട്ടയില്‍ അടുത്ത കൊല്ലം ത്രിവര്‍ണപതാക പാറിക്കുന്നത് രാഹുല്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനു മൂന്നു പ്രധാനമന്ത്രിമാരെ നല്കിയ കോണ്‍ഗ്രസ് അടുത്ത പ്രധാനമന്ത്രിയെ ഒരുക്കുകയാണെന്നായിരുന്നു നവജ്യോത് സിങിന്റെ വാക്കുകള്‍. ഇതിനു പിന്നാലെയാണ് നയം വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്. ഇതിനു മുമ്പ് കലിഫോര്‍ണിയയിലെ ബെര്ക്ലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടു സംവദിക്കവേ പ്രധാനമന്ത്രിയാകാന്‍ താന്‍ തയാറാണെന്നു രാഹുല്‍ വ്യക്തമാക്കിയിരുന്നു.