Business

പരിമിത മുന്നേറ്റം (08-05-2018)

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വില സൂചിക നേരിയ 8 പോയിന്റ് വര്‍ധനയോടെ 35216ലാണ് വ്യാപാരമവസാനിപ്പിച്ചത്. സൂചികയില്‍ നേരിയ നേട്ടമുണ്ടാക്കിയത് ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ് ഓഹരികളാണ്.

ഐടി, ഓട്ടോ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദത്തിലായിരുന്നു.  ജനുവരി – മാര്‍ച്ച് കാലയളവിലെ ഐസിഐസിഐയുടെ അറ്റാദായം 1020 കോടി രൂപയായതിനാല്‍ മുന്‍ ദിവസത്തേക്കാള്‍ ചൊവ്വാഴ്ച മാത്രം 7 ശതമാനം വില വര്‍ധിച്ചു.

നിഫ്റ്റി സൂചിക 2 പോയിന്റ് വര്‍ധിച്ച് 10717ലാണ് ക്ലോസ് ചെയ്തത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐഷര്‍ മോട്ടോര്‍സ്, ഭാരത് പെട്രോളിയം എന്നീ ഓഹരികള്‍ക്ക് 2 മുതല്‍ 3 ശതമാനം വരെ വില വര്‍ധിച്ചു.

ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം അനുദിനം കുറയുന്നത് നിക്ഷേപകര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അമേരിക്ക ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ഓഹരി വിപണി കരുതലോടെയാണ് നോക്കിക്കാണുന്നത്. ക്രൂഡ് ഓയിലിന്റെ അടുത്തകാലത്തെ വില വര്‍ധനയും വിപണിക്ക് തിരിച്ചടിയാകുന്നുണ്ട്.

വിപണിയില്‍ നിലനില്‍ക്കുന്ന വിപരീത ഘടകങ്ങള്‍ വിശകലനം ചെയ്ത് യാഥാര്‍ഥ്യ ബോധത്തോട് കൂടിയുള്ള സമീപനം നിക്ഷേപകര്‍ കൈക്കൊള്ളണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top