Kerala

മുഖ്യമന്ത്രിയെയും ഡിജിപിയെയും അടച്ചാക്ഷേപിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വട്ടപൂജ്യമാണെന്നും കാല്‍കാശിന് കൊള്ളാത്തയാളാണ് ഡിജിപിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഉപരോധസമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരേ എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ യുഡിഎഫ് ഉപരോധം സംഘടിപ്പിച്ചു.

പോലീസിന്റെ മേലുള്ള നീയന്ത്രണം പൂര്‍ണമായും മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഇരുപത്തിയഞ്ചാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അടിക്കടി അക്രമങ്ങള്‍ അരങ്ങേറാന്‍ കാരണം. സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണ്. കാശിന് കൊള്ളാത്ത ഡിജിപിയാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഇത് മനസിലാക്കി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയാന്‍ തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top