മാരുതി സുസുക്കി 52686 ന്യൂ സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരിച്ച് വിളിക്കുന്നു. 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മ്മിച്ച കാറുകളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ബ്രേക്ക് വാക്വം ഹോസുകളില്‍ കണ്ടെത്തിയ തകരാറാണ് കാറുകള്‍ തിരിച്ച് വിളിക്കാന്‍ ഇടയാക്കിയത്.
വാഹന ഉടമകള്‍ സര്‍വ്വീസ് സെന്ററുമായി ബന്ധപ്പെട്ട് കേട്പാട് വന്നവ മാറ്റി വാങ്ങേണ്ടതാണ്. കമ്പനി സൗജന്യമായി ഇവ മാറ്റി നല്‍കുന്നതാണ്.