Kerala

അന്ത്യാഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങള്‍ ; ബാബുവിന്റെ മൃതദേഹം തലശ്ശേരിയില്‍ പൊതുദര്‍ശനത്തിന് വച്ചു

കൊല്ലപ്പെട്ട ബാബുവും ഷമേജും

അന്ത്യാഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങള്‍ ; ബാബുവിന്റെ മൃതദേഹം തലശ്ശേരിയില്‍ പൊതുദര്‍ശനത്തിന് വച്ചു

മാഹി പള്ളൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രാദേശിത നേതാവ് ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പള്ളൂരിലേക്ക് കൊണ്ടുപോകുന്നു.

ഇപ്പോള്‍ തലശ്ശേരി ബസ്‌സ്റ്റാന്റിന് സമീപം പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവിടുന്ന് പള്ളൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാഹിയിലേക്കും കൊണ്ടുപോകും. എന്നാല്‍ ഷമേജിന്റെ പോസ്റ്റ്മാര്‍ട്ടം മനപൂര്‍വമായി വൈകിപ്പിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top