Business

മേയ് അവസാനം 48 മണിക്കൂര്‍ ബാങ്ക് സമരം

രാജ്യത്തെ പൊതു സ്വകാര്യ മേഖലയിലെ 10 ലക്ഷം വരുന്ന ബാങ്ക് ജീവനക്കാര്‍ ഈ മാസം അവസാനം 48 മണിക്കൂര്‍ പണിമുടക്കും. പണിമുടക്ക് തിയതി പിന്നീട് തീരുമാനിക്കും. ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജീവനക്കാരുടെ പൊതുസംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും കഴിഞ്ഞ ശനിയാഴ്ച്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് സമരം നടത്താന്‍ ബാങ്ക് ജിവനക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

2017 ഒക്ടോബറില്‍ അവസാനിച്ച കരാറനുസരിച്ച് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും വേതനപരിഷ്‌ക്കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല. മൊത്തം ശമ്പളത്തിന്റെ 2 ശതമാനം വര്‍ദ്ധനവ് വരുത്താമെന്ന് ഐബിഎ അംഗീകരിച്ചുവെങ്കിലും തൊഴിലാളി യൂണിയന്‍ വര്‍ദ്ധനവ് പരിമിതമാണെന്ന കാരണത്താല്‍ ധാരണയിലെത്തിയില്ല.

സര്‍ക്കാര്‍, സ്വകാര്യമേഖലയിലുള്ള ജീവനക്കാരുടെ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്ക് ജീവനക്കാരുടെ ശമ്പളം കുറവാണെന്നാണ് സംഘടനകള്‍ പറയുന്നത്. 2017ലെ കണക്കനുസരിച്ച് കിട്ടാക്കടമായി ബാങ്ക് മാനേജ്‌മെന്റ് എഴുതി തള്ളിയത് 9.5 ലക്ഷം കോടി രൂപയാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കണമെന്നാണ് യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top