വാട്ട്സ്ആപ്പ് ചീഫ് എക്സിക്യൂട്ടീവായി നീരജ് അറോറ നിയമിതനാകാന്‍ സാധ്യതയേറുന്നു.
വാട്ട്സ്ആപ്പിന്റെ ബിസിനസ് എക്സിക്യൂട്ടീവായ നീരജ് ഡല്‍ഹി ഐഐടി ഉത്പന്നമാണ്. പേടിഎം, ഗൂഗിള്‍ എന്നീ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീരജ് അറോറ സമാര്ഥനായ ഭരണാധികാരിയാണ്.
ഗൂഗിളില്‍ 3 വര്‍ഷക്കാലം കോര്‍പ്പറേറ്റ് ഡെവലപ്പ്മെന്റ് മാനേജറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പേടിഎമ്മില്‍ ബോര്‍ഡ് ഓഫ് ഡയറക്ടറായിരുന്നു. 2011ലാണ് നീരജ് അറോറ വാട്ട്സ് ആപ്പ് കമ്പനിയില്‍ ചേര്‍ന്നത്. ഐഐടിയില്‍ നിന്ന് ബിടെക് ബിരുദം നേടിയശേഷം ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ഫിനാന്‍സില്‍ എംബിഎയും നീരജ് കരസ്ഥമാക്കിയിട്ടുണ്ട്.
വാട്ട്സ്ആപ്പിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കിന്റെ സ്വകാര്യത സംബന്ധിച്ച വിയോജിപ്പ് പ്രകടിപ്പിച്ച് രാജിവച്ച വാട്ട്സ്ആപ്പിന്റെ സിഇഒ ജാനിന്റെ ഒഴിവിലേക്കാണ് നീരജ് നിയമിതനാകുന്നത്.