Kerala

നീറ്റ് പരീക്ഷയ്ക്ക് എത്തുന്നവരെ സഹായിക്കാന്‍ സര്‍ക്കാറിന്റെ ഹെല്‍പ്‌ഡെസ്‌ക്

നീറ്റ് പരീക്ഷ എഴുതാന്‍ എത്തുന്നവരെ സഹായിക്കുന്നതിനുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ സജീവമായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തമിഴ് നാട്ടില്‍ നിന്നടക്കം വളരെയധികം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയെഴുതാന്‍ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കാന്‍ തീരുമാനിച്ചത്.

നീറ്റ് പരീക്ഷ എഴുതാന്‍ എത്തുന്ന എല്ലാ പ്രധാന റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും.

പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്ക് തടസ്സമില്ലാത്ത യാത്ര സൗകര്യമൊരുക്കാനും ആവശ്യമുളളവര്‍ക്ക് പ്രാദേശിക സഹകരണത്തോടെ താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കലക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

നാളെ രാവിലെ ആറ് മണിമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുകള്‍ ഞായറാഴ്ച സന്ധ്യവരെ പ്രവര്‍ത്തിക്കും. അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെയാണ് എറണാകുളം ജില്ലയില്‍ പരീക്ഷയെഴുതാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ലയില്‍ 58 പരീക്ഷാ കേന്ദ്രങ്ങളാണുളളത്. അതില്‍ 37 എണ്ണം നഗരത്തിലും 21 എണ്ണം ഗ്രാമീണ മേഖലയിലുമാണ്.

എറണാകുളം ജില്ലയിലെ നീറ്റ് പരീക്ഷയുടെ ഹെല്‍പ് സെന്റര്‍ നമ്പര്‍- 9061518888

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top