Kerala

ഭാഗ്യലക്ഷ്മി യേശുദാസിനോട് മാപ്പ് പറയണം; ബിജെപി

കൊച്ചി: ദേശീയ പുരസ്‌കാരം അവഗണിച്ചതിലൂടെ ഭാഗ്യലക്ഷ്മി രാജ്യത്തെയാകെ അപമാനിച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണന്‍. യേശുദാസിനോടും ജയരാജിനോടും ഭാഗ്യലക്ഷ്മി മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ രണ്ടുരൂപ മെമ്പര്‍ഷിപ്പിന്റെ ബലത്തിലാണ് ഇതൊക്കെ പറയുന്നതെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അഗത്വം ആദ്യം രാജി വയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന. ദേശീയ അവാര്‍ഡ്ദാന ചടങ്ങ് കുളമാക്കാനുള്ള സിപിഎമ്മിന്റെ നീക്കം നടന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചലോ വരാപ്പുഴ മാര്‍ച്ച് സംഘടിപ്പിക്കും. ഈ മാസം 7, 8 തിയ്യതികളില്‍ നടക്കുന്ന മാര്‍ച്ചിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധകൃഷ്ണന്‍ നേതൃത്വം നല്‍കും. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top