Kerala

നഴ്‌സുമാരുടെ ശമ്പളവര്‍ധനവിനെതിരായ ആശുപത്രികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒരു മാസത്തിന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും.

സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നല്‍കുന്നത് അപ്രായോഗീകമാണെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട്. ഇത് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി ഉടമകളുടെ സംഘടന കോടതിയെ സമീപിച്ചത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക സമിതി നിര്‍ദേശിച്ചതിലും കുറഞ്ഞ ശമ്പളമാണ് പല ആശുപത്രികളിലും നല്‍കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top