Kerala

ശ്രീജിത്ത് കസ്റ്റഡിമരണം: എ.വി ജോര്‍ജിനെ ചോദ്യം ചെയ്തു

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ സി.ഐ. ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം എ.വി. ജോര്‍ജിനെ ചോദ്യം ചെയ്തത്.

കസ്റ്റഡി മരണം നടന്നതിനു ശേഷമുള്ള ഫോണ്‍ രേഖകളിലുള്‍പ്പെടെ കൃത്രിമം നടന്നതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീജിത്തിനെ അറസ്റ്റുചെയ്തതിന് ശേഷമുണ്ടായ ഫോണ്‍ രേഖകളെക്കുറിച്ചും അന്വേഷണം നടത്ത അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ദേവസ്വംപാടത്തെ വാസുദേവന്റെ ആത്മഹത്യക്ക് ഇടയാക്കിയ പ്രതികളെ കസ്റ്റഡിയിലെടുക്കണമെന്ന നിര്‍ദേശം നല്‍കിയത് അന്ന് ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ക്രമസമാധാനപാലനത്തിനാണ് കൂടുതല്‍ പോലീസുകാരെ അയച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ എ.വി ജോര്‍ജ് പറഞ്ഞത്. ആര്‍.ടി.എഫിനെ മാത്രമായി വരാപ്പുഴയിലേക്ക് അയച്ചിട്ടില്ലെന്നും കിഴക്കേക്കര,മുനമ്പം എസ്ഐമാരോടും പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എവി ജോര്‍ജ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top