ട്രെയിനിലെ കക്കൂസ് ടാപ്പില്‍ നിന്ന് കാപ്പി ക്യാനില്‍ വെള്ളം നിറച്ച് പുറത്തുവരുന്ന കാപ്പിക്കാരന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ കഴിഞ്ഞ ആഴ്ച വെറലായിരുന്നു. ഇത് കണ്ട പലരും ഇനി ട്രെയിനില്‍ നിന്ന് ഒരിക്കലും കാപ്പി കുടിക്കില്ലെന്ന് വരെ തീരുമാനമെടുത്തിരുന്നു.
12759 നമ്പര്‍ ചെന്നൈ സെന്‍ട്രല്‍ – ഹൈദരാബാദ് എക്സ്പ്രസിലായിരുന്നു അറപ്പുളവാക്കുന്ന ഈ സംഭവം നടന്നത്. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ റെയില്‍വേ അധികാരികള്‍ അന്വേഷണം നടത്തുകയും കേറ്ററിംഗ് കോണ്ട്രാക്ടര് പി ശിവപ്രസാദിന് ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.
ഇതിന് പുറമേ കരാറില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ഷോ കോസ് നോട്ടീസും നല്‍കിക്കഴിഞ്ഞു. മെയ് പകുതിയോടെ കോണ്ട്രാക്ടര് റെയില്‍വേക്ക് തക്കതായ മറുപടിയും നല്‍കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ആരുമറിയാതെ കാലങ്ങളോളം കാപ്പിക്കെറ്റിലില് കക്കൂസില്‍ നിന്ന് വെള്ളം പകര്‍ന്ന് ‘ടോയ്ലറ്റ് വാട്ടര്‍ കോഫി ‘ കുടിപ്പിച്ചിരുന്ന കാപ്പി വില്‍പ്പനക്കാര്‍ക്ക് ഇതൊരു താക്കീതാണ്. സോഷ്യല്‍ മീഡിയയ്ക്ക് ഇങ്ങനേയും ചില ഗുണങ്ങളുണ്ട്.