വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. അല്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും ഇതേ ഗതിയുണ്ടാകുമെന്നും ഭീഷണി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ സ്ക്വാഡിന്റെ പേരിലാണ് കത്ത്. മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്‍ക്കേണ്ടെന്നും കത്തില്‍ പറയുന്നു. കത്ത് ശ്രീജിത്തിന്റെ കുടുംബം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. നേരത്തെ ശ്രീജിത്തിന്റെ അമ്മ ശ്യാമളയ്ക്കും ഇതേ രീതിയില്‍ ഭീഷണിക്കത്ത് ലഭിച്ചിരുന്നു.
ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്
By
May 4, 2018 1:25 pm