Entertainment

സോനം കപൂറിനെപ്പോലെ ക്യൂട്ടാണ് സോനത്തിന്റെ വിവാഹ ക്ഷണക്കത്തും !

കഴിഞ്ഞ ദിവസം മുതല്‍ ബി ടൗണിന്റെ നോട്ടം മുഴുവന്‍ മെയ് എട്ടിലേക്കാണ്. അന്നാണ് ബോളിവുഡ് താര സുന്ദരി സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം. രണ്ടുപേരും തമ്മിലുള്ള പ്രണയം വാര്‍ത്തയായത് മുതല്‍ ഈ എല്ലാവരും കാത്തിരിക്കുന്നത് ഈ ഒരു ദിവസത്തിന് വേണ്ടിയാണ്.

വിവാഹത്തിന് വേണ്ടിയൊരുക്കിയ ക്ഷണക്കത്ത് ഇപ്പൊഴേ താരമായിക്കഴിഞ്ഞു. സോനം കപൂറിനേപ്പോലെ സുന്ദരിയാണ് ക്ഷണക്കത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. മെയ് 7ന് നടക്കുന്ന മെഹന്ദി ചടങ്ങിനും വിവാഹത്തിനും തുടര്‍ന്നുള്ള വിരുന്നു സല്‍ക്കാരത്തിനും പ്രത്യേകം പ്രത്യേകം ക്ഷണക്കത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

മെഹന്ദി ചടങ്ങില്‍ വെളുത്ത വസ്ത്രം ധരിക്കണമെന്നും നിര്‍ദേശമുണ്ട്. വിവാഹത്തിന് ഇന്ത്യന്‍ ട്രെഡീഷണല്‍ വസ്ത്രവും പാര്‍ട്ടിക്ക് ഇന്ത്യന്‍ അല്ലെങ്കില്‍ വെസ്റ്റേണ്‍ ഫോര്‍മല്‍ എന്നിങ്ങനെയാണ് ഡ്രസ് കോഡ്.

ബോളിവുഡിലെ താരനിരകളെല്ലാം നവദമ്പതികള്‍ക്ക് ആശംസയര്‍പ്പിക്കാനെത്തും.

ചൊവ്വാഴ്ചയാണ് രണ്ട് കുടുംബങ്ങളും ഒന്നിച്ച് സോനത്തിന്റെയും ആനന്ദിന്റെയും വിവാഹത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായ് അറിയിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top