Kerala

മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുളള കടന്നുകയറ്റം വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുളള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം പ്രസ് ക്ലബിന് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച ആര്‍എസ്എസ് പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനയാത്രികനെ മര്‍ദ്ദിക്കുന്ന ചിത്രമെടുത്ത ചന്ദ്രിക ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫറെ പ്രസ് ക്ലബില്‍ കടന്നുകയറി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കെയുഡബ്ലൂജെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top