Kerala

പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം പ്രസ് ക്ലബില്‍ കയറി ഫോട്ടോഗ്രാഫര്‍ക്കെതിരെ ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രിക ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ്സുകാര്‍ പ്രസ് ക്ലബില്‍ കയറി മര്‍ദിച്ചത്.

ആര്‍എസ്എസ് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ചിത്രമെടുക്കാന്‍ ഫുവാദ് ശ്രമിച്ചിരുന്നു. ഇതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ പ്രസ്‌ക്ലബ്ബില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ആര്‍എസ്എസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top