Kerala

ഹിന്ദുമതത്തെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് ബിജെപിയും ആര്‍എസ്എസും: ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

ആഗ്ര: രാജ്യത്ത് ഹിന്ദുമതത്തെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് ബിജെപിയും ആര്‍എസ്എസുമാണെന്ന് ഹിന്ദുമതാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയത പടര്‍ത്താനാണ് ശ്രമിക്കുന്നത്. അടുത്ത കാലത്തായി ഹിന്ദുമത ആശയങ്ങള്‍ക്ക് വലിയ അപകടമാണ് അവര്‍ വരുത്തിയതെന്നും
ഹിന്ദുമതത്തേക്കുറിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് ഒന്നുമറിയില്ലെന്നും ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് മോഹന്‍ ഭഗവത് പറയുന്നത്. എന്നാല്‍ അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളേക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല -ശങ്കരാചാര്യര്‍ പറഞ്ഞു.

രാജ്യത്തെ പൗരന്മാരെ ബിജെപി കബളിപ്പിക്കുകയാണ്. 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി നല്‍കിയിട്ടുള്ള ഏതെങ്കിലും വാഗ്ദാനങ്ങള്‍ അവര്‍ പാലിക്കാന്‍ തയ്യാറായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയോ?, പ്രഖ്യാപിച്ചതു പോലെ പാവങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കിയോ?, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചോ?- ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top