Education

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 97.84

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയ വിജയശതമാനമാണ് ഇത്തവണ. മുന്‍വര്‍ഷത്തേതില്‍ നിന്നും 1.86% വര്‍ധിച്ച് 97.84 ശതമാനം വിജയമാണ് ഇത്തവണ. 4,37,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 34,313 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.

517 സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. ഉത്തരകടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവര്‍ക്കുള്ള അപേക്ഷകള്‍ മെയ് അഞ്ച് മുതല്‍ പത്ത് വരെ ഓണ്‍ ലൈന്‍ വഴി സമര്‍പ്പിക്കാം. റെഗുലര്‍ വിദ്യാര്‍ഥികളുടെ സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ നടത്തും. സേ പരീക്ഷയുടെ ഫലം ജൂണ്‍ ആദ്യ വാരം പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ മെയ് ഒമ്പതിന് തുടങ്ങും.

പരീക്ഷാഫലം അറിയുന്നതിന് താഴെ നല്‍കിയിരിക്കുന്ന വൈബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക

www.results.itschool.gov.in

keralaresults.nic.in

keralapareekshabhavan.in

www.kerala.gov.in, www.prd.kerala.gov.in

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top