ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ട് വീണ്ടും ഒന്നാമതെത്തുന്നത്. എട്ടു പോയിന്റ് കൂട്ടിച്ചേര്‍ത്ത ഇംഗ്ലണ്ടിന് നിലവില്‍ 1225 പോയിന്റാണുള്ളത്. ഇന്ത്യക്ക് 122ഉം മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 113ഉം പോയിന്റുണ്ട്.
അഞ്ച് വര്‍ഷത്തിന് മുമ്പ് 2013ലാണ് ഇംഗ്ലണ്ട് അവസാനമായി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യക്ക് ഒരു പോയിന്റ് നഷ്ടമായപ്പോള്‍ നാല് പോയിന്റ് നഷ്ടപ്പെടുത്തി രണ്ടാമതുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് വീണു. 112 പോയിന്റുമായി ന്യൂസീലന്‍ഡാണ് നാലാമത്.
ടിട്വന്റി റാങ്കിങ്ങില്‍ പാകിസ്താനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഓസ്ട്രേലിയക്കും പിന്നില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ഓസ്ട്രേലിയക്ക് ഇന്ത്യയേക്കാള്‍ മൂന്നു പോയിന്റ് കൂടുതലുണ്ട്. എന്നാല്‍ ടെസ്റ്റ് റാങ്കില്‍ ഇന്ത്യയെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയേക്കാള്‍ 13 പോയിന്റ് കൂടുതല്‍ ഇന്ത്യയ്ക്കുണ്ട്.