മുംബൈ: ഏഷ്യന്‍ കപ്പിന് മുന്നോടിയായി ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. ഇന്ത്യക്ക് പുറമെ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളെ അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ 10 വരെ മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണ്ണമെന്റ് ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം പ്രതിരോധ താരം സന്ദേശ് ജിങ്കന് വ്യക്തമാക്കി.
‘ഇത് നല്ല കാര്യമാണ്. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിന് മുന്‍പുള്ള മികച്ച തയ്യാറെടുപ്പാകും ഈ ടൂര്‍ണമെന്റ്. ന്യൂസിലന്‍ഡ് പോലുള്ള ടീമുകളോടൊപ്പമുള്ള ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് ഞങ്ങള്‍ക്ക് മികച്ച പരീക്ഷണമായിരിക്കും. തന്റെ ഫിറ്റ്നസിനോടൊപ്പം കളിയുടെ സാങ്കേതിക വശങ്ങള് കൂടി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് താന്‍’ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ സന്ദേശ് ജിങ്കന് പറഞ്ഞു