Kerala

സാര്‍വ്വദേശീയ തൊഴിലാളി ദിനം; സംസ്ഥാനത്ത് ഇനി മുതല്‍ നോക്കുകൂലി സമ്പ്രദായം ഇല്ല

ഇന്ന് സാര്‍വ്വദേശീയ തൊഴിലാളി ദിനം. ന്യായമായ ആവശ്യങ്ങള്‍ക്കായി അനവധി പോരാട്ടങ്ങളിലൂടെ ലോക തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റിന്റെ സ്മരണയായാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം ഉയര്‍ത്തി തൊഴിലാളികള്‍ സംഘടിച്ചു.

തൊഴിലാളികളോട് സംഘടിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള അറിയിപ്പ്(1886)
PHOTO-GETTY IMAGES

1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹായ്മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നത്. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് വെടിവെയ്ക്കുകയായിരുന്നു. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു. 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്.

ഹായ്മാര്‍ക്കറ്റ് കൂട്ടക്കൊല ചിത്രകാരന്റെ ഭാവനയില്‍                                              PHOTO-GETTY IMAGES
May 4, 1886

എന്നാല്‍ ആധുനികതൊഴില്‍ സംസ്‌ക്കാരത്തിന്റെ കടന്നുകയറ്റം തൊഴിലാളികളെ ഇന്നും ചൂഷണത്തിനിരയാക്കിക്കൊണ്ടിരിക്കുകയാണ്. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന ആശയം ഐടി പോലെയുള്ള പല തൊഴിലിടങ്ങളിലും നടക്കുന്നില്ല. ജോലിഭാരം വര്‍ദ്ധിക്കുകയും മാനസികസമ്മര്‍ദ്ദം കൂടുകയും ചെയ്യുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നു മുതല്‍ നോക്കുകൂലി സമ്പ്രദായം ഇല്ല. നോക്കു കൂലി നിരോധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴില്‍മേഖലകളില്‍ ചില യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിച്ചു. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top