കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഏപ്രില്‍ രണ്ടു മുതല്‍ സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുടിവെള്ളം 12 രൂപയ്ക്കു വില്ക്കാന് കുടിവെള്ള നിര്‍മ്മാണ കമ്പനികള്‍ (മാനുഫാക്ച്ചേഴ്സ് അസോസിയേഷന്) തീരുമാനിച്ചിരുന്നു.
എന്നാല്‍ 20 രൂപയ്ക്കാണ് ഇപ്പോഴും ഒരു ലിറ്റര്‍ വെള്ളം വില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമം മൂലം സര്‍ക്കാര്‍ കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. 12 രൂപയ്ക്കു വിറ്റാല്‍ ലാഭം കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്. വില കുറച്ചതായി രേഖപ്പെടുത്തിയ കുപ്പിവെള്ളം കടകളില്‍ എത്തിച്ചിട്ടും വ്യാപാരികള്‍ വില കുറയ്ക്കുവാന്‍ തയ്യാറായിരുന്നില്ല.