Home app

ഉപയോഗിക്കാതെ വച്ചിരിക്കുന്ന സിം കാര്‍ഡുകള്‍ റദ്ദാകും

തിരിച്ചറിയല്‍ രേഖയായി ആധാര്‍ സമര്‍പ്പിക്കാതെ കണക്ഷന്‍ എടുത്ത് ഉപയോഗിക്കാതെ വച്ചിരിക്കുന്ന സിം കാര്‍ഡുകള്‍ ഉടന്‍ റദ്ദാകും. ഒരു വ്യക്തിയുടെ പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡ് ഉണ്ടെങ്കില്‍ അതും രദ്ദാകും. ഇത് കര്‍ശനമായി നടപ്പാക്കണമെന്ന് ടെലികോം മന്ത്രാലയം എല്ലാ സെല്ലുലാര്‍ സേവനദാതാക്കളോടും ആവശ്യപ്പെട്ടു. സിം കാര്‍ഡുകള്‍ സാമൂഹികവിരുദ്ധര്‍ ദുരുപയോഗം െചയ്യുന്നത് തടയുക, മത്സരത്തിന്റെ ഭാഗമായി സെല്ലുലാര്‍ സേവനദാതാക്കള്‍ ക്രമാതീതമായി സിം കാര്‍ഡുകള്‍ നല്‍കുന്നത് തടയുക എന്നിവയാണ് ലക്ഷ്യം. ആധാര്‍ വഴിയെടുത്ത കണക്ഷനുകള്‍ ഉപയോഗിച്ചില്ലെങ്കിലും റദ്ദാവില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top