തിരുവനന്തപുരം: കുപ്പിവെള്ളത്തിന് വില കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ തീരുമാനം. ഇനി മുതല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 12 രൂപ നല്കിയാല് മതിയാകും. കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേര്‍ഴ്സ് അസോസിയേഷന്റേതാണ് തീരുമാനം.
ഏപ്രില്‍ രണ്ട് മുതലാണ് തീരുമാനം നിലവില്‍ വരിക. ലോക ജലദിനത്തിനത്തിലാണ് കുപ്പിവെള്ള നിര്‍മ്മാണ കമ്പനികളുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. നിലവില്‍ 20 രൂപയാണ് കുപ്പിവെള്ളത്തിന് ഈടാക്കിക്കൊണ്ടിരിക്കുന്നത്.