Kerala

ലിഗയുടെ മരണം: അന്വേഷണം അന്തിമഘട്ടത്തിലേക്ക്

കൊല്ലപ്പെട്ട ലിത്വാനിയന്‍ വനിത ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്നു ലഭിച്ചേക്കും. ലിഗയെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നെന്നു കരുതുന്ന വള്ളത്തില്‍നിന്നു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്നു ലഭിക്കും. കേസില്‍ മൂന്നു പ്രതികളടക്കം പത്തിലേറെപ്പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാട്ടില്‍നിന്നു ശേഖരിച്ചതില്‍ ഇവരുടേതടക്കമുള്ള വിരലടയാളങ്ങള്‍ കണ്ടെത്തിയാല്‍ പോലീസ് അറസ്റ്റിലേക്കു നീങ്ങും. അന്വേഷണം അന്തിമഘട്ടത്തിലാണ്. അതേസമയം, പണം പിരിച്ചെന്ന പരാതിയില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയുടെ മൊഴി ഇന്നു രേഖപ്പെടുത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top