ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ പുതിയ പ്രസിഡന്റായി ഗ്രെഗ് ടെയ്ലര് നിയമിതനാകും. പത്ത് വര്‍ഷമായി ഇന്‍ഡിഗോയുടെ പ്രസിഡന്റായിരുന്ന ആദിത്യ ഘോഷ് താമസിയാതെ കമ്പനിയുടെ പടിയിറങ്ങും.
ഗ്രെഗ് ടെയ്ലര് ഇതിന് മുമ്പ് യുനൈറ്റഡ് എയര്‍ലൈന്‍സ്, യുഎസ് എയര്‍വെയ്സ് എന്നീ വിമാന കമ്പനികളില്‍ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ്. അന്താരാഷ്ട്ര വിമാന സര്‍വീസിനായി നിരവധി വിമാനങ്ങള്‍ എയര്‍ബസ് ജെറ്റില്‍ നിന്ന് വാങ്ങാന്‍ കരാറായിട്ടുണ്ട്. പ്രതിദിനം 1000ത്തോളം ഫ്ലൈറ്റുകളാണ് ഇന്‍ഡിഗോ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. രാഹുല്‍ ഭാട്യ കമ്പനിയുടെ ഇടക്കാല സിഇഒ ആയി നിയമിതനായി.