Home app

ഇന്‍ഡിഗോ 47 സര്‍വ്വീസുകള്‍ ഇന്ന് റദ്ദാക്കി

രാജ്യത്തെ പ്രധാന ആഭ്യന്തര ബജറ്റ് വിമാന സര്‍വ്വീസായ ഇന്‍ഡിഗോ 47 ഫ്‌ളൈറ്റുകള്‍ ഇന്ന് റദ്ദാക്കി. എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരബാദ്, ബാംഗ്ലൂര്‍, പാറ്റ്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ശ്രീനഗര്‍, ഗുവാഹത്തി എന്നീ സെക്ടറുകളിലെ വിമാനങ്ങളാണ് ഇന്‍ഡിഗോ പ്രധാനമായും റദ്ദാക്കിയിരിക്കുന്നത്.

ഇന്‍ഡിഗോയുടെ എ320 നിയോ വിമാനങ്ങളില്‍ കഴിഞ്ഞയാഴ്ച്ചയുണ്ടായ യന്ത്രതകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡിജിസിഎ ഡയറക്ടര്‍ ഫ്‌ളൈറ്റുകള്‍ റദ്ദാക്കി എന്‍ജിന്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിദിനം ആയിരത്തോളം ആഭ്യന്തര വിമാനസര്‍വ്വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. മൊത്തം ആഭ്യന്തരസര്‍വ്വീസസിന്റെ 40 ശതമാനം വിപണി വിഹിതമുള്ള ഇന്‍ഡിഗോ ഇത്രയധികം ഫ്‌ളൈറ്റുകള്‍ ഒന്നിച്ച് റദ്ദാക്കിയത് മൂലം നിരവധി വിമാനയാത്രക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top