Business

സമ്പൂര്‍ണ സുരക്ഷയൊരുക്കി ഫോര്‍ഡ് ഫ്രീ സ്റ്റൈല്‍

ഇന്ത്യയിലെ മധ്യവര്‍ഗ സമൂഹത്തിനായി ഫോര്‍ഡ് ഇന്ത്യ ഫോര്‍ഡ് ഫ്രീ സ്റ്റൈല്‍ ക്രോസ് ഹാച്ച് ബാക്ക് കാര്‍ പുറത്തിറക്കി.

പെട്രോള്‍ വേര്‍ഷന് 5 ലക്ഷം മുതല്‍ 6.94 ലക്ഷം രൂപ വില വരും. ഡീസലിന് 6.09 മുതല്‍ 7.89 ലക്ഷം രൂപയാണ് വില. രണ്ടു വിഭാഗത്തിനും 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സുരക്ഷയ്ക്കാണ് ഫോര്‍ഡ് ഇന്ത്യ പ്രത്യേക പ്രാധാന്യം നല്‍കിയിരിക്കുന്നത്. അപകടത്തില്‍ നിന്ന് പൂര്‍ണ സുരക്ഷ ലഭിക്കുന്നതിനായി 6 എയര്‍ ബാഗുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനത്തോടെയുള്ള ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ കാര്‍ കമ്പനി പുറത്തിറക്കിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top