Home app

പുത്തന്‍ മാറ്റങ്ങളോടെ കേരളവിഷന്‍ ടിവി.കോം ; നവീകരിച്ച പതിപ്പ് വിഡി സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും

കേരള വിഷന്‍ ചാനലിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കേരളവിഷന്‍ ടിവി.കോമിന്റെ നവീകരിച്ച പുത്തന്‍ പതിപ്പ് പറവൂര്‍ മണ്ഡലം എംഎല്‍എ വിഡി സതീശന്‍ ഇന്ന് പ്രകാശനം ചെയ്യും.

എറണാകുളം കറുകുറ്റി അഡ്‌ലെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കേരള വിഷന്‍ എന്റര്‍ടെയിന്‍മെന്റ്‌സ് സാറ്റലൈറ്റ് ചാനലിന്റെ ഉദ്ഘാടന വേദിയില്‍ വച്ചാണ് പ്രകാശനം.

രാഷ്ട്രീയം, കായികം, സിനിമ, ബിസിനസ്, എന്റര്‍ടെയിന്‍മെന്റ്‌സ്, തുടങ്ങി എല്ലാ മേഖലകളിലുമുള്ള വാര്‍ത്തകള്‍ തത്സമയം വിശ്വസനീയത ചോരാതെ വായനക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് കേരളവിഷന്‍ ടിവി.കോമിന്റെ പ്രത്യേകത. കൂടാതെ ഫുഡ്, ഫാഷന്‍, ടെക് തുടങ്ങി അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പുത്തന്‍ അഭിരുചികളും വായനക്കാര്‍ക്കായി കേരളവിഷന്‍ ഓണ്‍ലെന്‍ ഒരുക്കിയിരിക്കുന്നു.

ലോകത്തെങ്ങുമുള്ള വാര്‍ത്തകളും വര്‍ത്തമാനങ്ങളും ചൂടാറുംമുമ്പേ വായനക്കാരില്‍ എത്തിച്ച കേരളവിഷന്‍ ഓണ്‍ലൈന്‍ പുത്തന്‍ രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെ എത്തുമ്പോള്‍ നവമാധ്യമരംഗത്ത് പുതിയൊരു ചുവടുവയ്പ്പിനാണ് കേരള വിഷന്‍ തുടക്കമിടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top