Home app

പരാമര്‍ശം തെറ്റായിപ്പോയി; ഡയാന ഹെയ്ഡനോട് മാപ്പ് പറഞ്ഞ് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍

അഗര്‍ത്തല: മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. സംസ്ഥാനത്തെ കൈത്തറി ഉത്പന്നങ്ങളുടെ വിപണനം സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് ബിപ്ലബ് കുമാര്‍ ഡയാനയെക്കുറിച്ച് പരാമര്‍ശിച്ചത്.

ഐശ്വര്യ റായി ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്‌പോള്‍ ഡയാന ഹെയ്ഡനെ കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ കണ്ടുപിടുത്തം. ഇന്ത്യന്‍ സൗന്ദര്യത്തിന് ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും സരസ്വതിയുടെയും പ്രത്യേകതകളുണ്ടായിരിക്കണം. ഹെയ്ഡന് അത്തരം പ്രത്യേകതകളില്ല. സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും കിരീടം ലഭിക്കും. ഡയാന ഹെയ്ഡനുപോലും ലഭിച്ചിരുന്നുവെന്നുമായിരുന്നു ബിപ്ലവ് കുമാറിന്റെ പ്രസ്താവന. എന്നാല്‍ മുഖ്യമന്ത്രി മാന്യത പാലിക്കണമെന്നു ഡയാന ചുട്ട മറുപടി നല്‍കിയതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിപ്ലവ് കുമാര്‍ തടിതപ്പി. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top