Breaking News

സ്ക്കൂൾ വിദ്യാർഥികൾക്ക് പുത്തൻ പഠന രീതി പരിചയപ്പെടുത്താൻ കേരളവിഷനും ഡൗട്ട് ബോക്‌സും കൈകോർക്കുന്നു;

Photo:Sanoj Payannur

കൊച്ചി: അധ്യാപന രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനായി കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ നെറ്റ് വര്‍ക്കായ കേരളവിഷനും, കേരളത്തിലെ നമ്പര്‍ വണ്‍ ലേണിങ് പ്ലാറ്റ് ഫോമായ ഡൗട്ട് ബോക്‌സും കൈകോര്‍ക്കുന്നു. ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളെ വിജയത്തിലേക്ക് നയിച്ചിട്ടുള്ള ഡൗട്ട് ബോക്‌സ് 30 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള കേരളവിഷനുമായി ഒന്നിക്കുന്നതിലൂടെ കേരളമെമ്പാടുമുള്ള കൂടുതല്‍ കുട്ടികളെ വിജയത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ പഠനരീതി പരിചയപ്പെടുത്താനായാണ് കേരളവിഷനും  ലേണിങ് പ്ലാറ്റ് ഫോമായ ഡൗട്ട് ബോക്‌സും കൈകോര്‍ക്കുന്നത്. പേഴ്‌സണലൈസ്ഡ് ലൈവ് ഓണ്‍ലൈന്‍ ടീച്ചീങ്, ഇന്ററാക്ടീവ് കോണ്ടന്റ് തുടങ്ങി നിരവധി സവിശേഷതകളുള്ള ഡിജിറ്റല്‍ ലേണിങ് പ്ലാറ്റ്‌ഫോമായ ഡൗട്ട് ബോക്‌സ് കേരളവിഷനുമായി ഒന്നിക്കുന്നതിലൂടെ കേരളമെമ്പാടുമുള്ള കൂടുതല്‍ കുട്ടികളെ വിജയത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലേക്കുള്ള കേരളവിഷന്റെ പുതിയ ചുവടുവെപ്പാണിതെന്നും ഡൗട്ട് ബോക്‌സുമായി ചേര്‍ന്ന് വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും നല്ല സേവനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും, കേരളവിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ ഗോവിന്ദന്‍ പറഞ്ഞു.

ഡൗട്ട് ബോക്‌സിന്റെ ലേണ്‍ ഓണ്‍ ക്ലാസുകള്‍ കേരളവിഷൻ ഉപഭോക്താക്കൾക്ക്  മൂന്ന് മാസത്തേക്ക് സൗജന്യമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേഴ്‌സണലൈസ്ഡ് ലൈവ് ഓണ്‍ലൈന്‍ ടീച്ചീങ്, ഇന്ററാക്ടീവ് കോണ്ടന്റ് തുടങ്ങി നിരവധി സവിശേഷതകളുള്ള ഡിജിറ്റല്‍ ലേണിങ് പ്ലാറ്റ്‌ഫോമായ ഡൗട്ട് ബോക്‌സും, കേരളവിഷനും കൈകോര്‍ക്കുമ്പോള്‍ പരസ്പര സഹകരണത്തിലൂടെ എഡ്-ടെക്ക് മേഖലയില്‍ സമ്പൂര്‍ണമായ ഒരു മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് ഡൗട്ട് ബോക്‌സ് ലൈവ് ട്യൂഷന്റെ സ്ഥാപകന്‍ രഞ്ജിത്ത് ബാലന്‍ അഭിപ്രായപ്പെട്ടു. ഒന്നര ലക്ഷത്തിലേറെ കുട്ടികള്‍ സെല്‍ഫ് ലേണിങ് കണ്ടന്റെ് ഉപയോഗിച്ച് പഠിച്ചുവരികയാണെന്നും, കേരളവിഷനുമായി ചേര്‍ന്ന് ലൈവ് ട്യൂഷന്‍ സാധ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കരിക്കുലാധിഷ്ഠമായ കോച്ചിങ്ങിനപ്പുറം ഒരു വിദ്യാര്‍ഥിയുടെ പൂര്‍ണ്ണ വികസനത്തില്‍ ഊന്നിയുള്ള വിന്നിങ് ഫോര്‍മുലയാണ് ഡൗട്ട് ബോക്‌സ് മുന്നോട്ട് വെക്കുന്നത്. മാത്ത്‌സ്, ഫിസിക്‌സ് , കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ പ്രോഗ്രാമുകള്‍, അധ്യാപകരും കുട്ടികളും, കുട്ടികളും തമ്മിലുള്ള ഇന്ററാക്ഷന്‍ പ്രോത്സാഹിപ്പിക്കുന്ന ക്ലാസുകള്‍, ന്യായമായ പാക്കേജ് റേറ്റുകള്‍ ഇവയെല്ലാം ഡൗട്ട് ബോക്‌സിന്റെ പ്രത്യേകതകളാണ്. ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കും കേരളവിഷന്റെ ലോക്കല്‍ ഓപ്പറേറ്ററുമായി ബന്ധപ്പെടാവുന്നതാണെന്നും കേരളവിഷന്റെയും ഡൗട്ട് ബോക്‌സിന്റെയും അധികൃതര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ചടങ്ങില്‍ കെ.സി.സി.എല്‍ മാനേജിങ് ഡയറക്ടര്‍ സുരേഷ് കുമാര്‍ പി.പി, ഡൗട്ട് ബോക്‌സ് സി.ഒ.ഒ റെനി അല്‍ഫോണ്‍സ് എന്നവരും സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top