Home app

ബലാത്സംഗ കേസില്‍ അശാറാം ബാപ്പു കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

ഭോപ്പാല്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം അശാറാം ബാപ്പു കുറ്റക്കാരന്‍. അസാറാം ബാപ്പുവിന്റെ കൂട്ടുപ്രതികളായ നാലുപേരില്‍ രണ്ടുപേര്‍ കുറ്റക്കാരെന്ന് ജോധ്പൂര്‍ പ്രത്യേക കോടതി വിധിച്ചു. രണ്ടുപേരെ വെറുതെവിട്ടു. ആശാറാം തടവിലുള്ള ജോഥ്പൂര്‍ ജയിലിലെ പ്രത്യേക കോടതിയുടെതാണ് വിധി. കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അശാറാം ബാപ്പു പ്രതിയായ കേസില്‍ ആശാറാം കുറ്റക്കാരനാണെന്ന് വിധി വന്നത്.

അഞ്ച് വര്‍ഷം മുമ്പ് 2013 ഓഗ്സറ്റ് 15നായിരുന്നു പെണ്‍കുട്ടി പീഡനം നേരിട്ടത്. ആശ്രമത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മുറിയിലേക്ക് വിളിച്ച് വരുത്തി ആശാറാം ബാപ്പു ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷാ വിധി. അന്നത്തെ അനുഭവങ്ങളില്‍നിന്നുണ്ടായ നടുക്കത്തില്‍നിന്ന് കുട്ടി പുറത്തുവരുന്നതേ ഉള്ളൂ എന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അക്രമ സാധ്യത കണക്കിലെടുത്ത് നാനൂറോളം പേരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top