Business

വിപണിയില്‍ നേട്ടം

ഓഹരിവിപണി    19-04-2018

മെറ്റല്‍ ഓഹരികള്‍ തിളങ്ങിയതും ഐടി ഓഹരികള്‍ക്ക് പ്രിയം വര്‍ധിച്ചതും ഓഹരിവിപണിയില്‍ നേട്ടമുണ്ടാക്കി.

ദേശീയ വിലസൂചിക മെറ്റല്‍ ഇന്‍ഡക്‌സ് നാല് ശതമാനമാണ് വര്‍ധിച്ചത്. ഹിന്‍ഡാല്‍കോ ഓഹരികള്‍ക്ക് എട്ട് ശതമാനമാണ് വിലകയറിയത്. ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ മൂന്ന് ശതമാനമാണ് വില മെച്ചപ്പെടുത്തിയത്.

ഇന്നലെ മോശം പ്രകടനം കാഴ്ച വെച്ച ഐടി ഓഹരികള്‍ക്ക് പ്രിയം വര്‍ധിച്ചു. മൈന്‍ഡ് ട്രീ ലിമിറ്റഡ് കമ്പനിയുടെ ഫലം പുറത്ത് വന്നതോടെ വില മൂന്ന് ശതമാനം വര്‍ധിച്ചിരുന്നു. കമ്പനിയുടെ മെച്ചപ്പെട്ട ഫലം നിക്ഷേപകര്‍ക്കിടയില്‍ ഐടി ഓഹരികളുടെ ഓഹരികളില്‍ വീണ്ടും താത്പര്യം ജനിപ്പിച്ചിട്ടുണ്ട്. ഐടി ഇന്‍ഡക്‌സ് ഒരു ശതമാനം വര്‍ധിച്ചത് ഇതിന്റെ തെളിവാണ്.

ദേശീയ വിലസൂചിക 95 പോയിന്റ് ഉയര്‍ന്ന് 34,427 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 39 പോയിന്റ് വര്‍ധിച്ച് 10,565 ലാണ് വ്യാപാരമവസാനിച്ചത്.

മെച്ചപ്പെട്ട മണ്‍സൂണ്‍ വാര്‍ത്തയും പണപ്പെരുപ്പം നേരിയ തോതില്‍ കുറയുന്നുവെന്ന കണക്കുകളും വിപണി മുന്നേറ്റത്തിന് കളമൊരുക്കുമെന്നാണ് ഓഹരിവൃത്തങ്ങള്‍ കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top