Business

അക്ഷയ തൃതീയ നാളില്‍ കേരളത്തില്‍ 1000 കോടിയുടെ സ്വര്‍ണ വില്‍പ്പന

അക്ഷയ തൃദീയ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില്‍പ്പന പൊടിപൊടിച്ചു. ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസവും, സ്വര്‍ണാഭരണ കടകളുടെ ആകര്‍ഷക ഓഫറും പരസ്യവും ഒത്ത് ചേര്‍ന്നതോടെ 1000 കോടി രൂപയുടെ വില്‍പ്പനയാണ് ഏപ്രില്‍ 18നുമാത്രം സംസ്ഥാനത്ത് നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗ്രാമിന് 300 രൂപയുടെ വര്‍ധന ഈ വര്‍ഷമുണ്ടായെങ്കിലും വില്‍പ്പനയെ അത് പ്രതികൂലമായി ബാധിച്ചില്ല. 2002ല്‍ കേരളത്തില്‍ തുടങ്ങിയ അക്ഷയ തൃതീയ വിപണന തന്ത്രം ഓരോ വര്‍ഷവും വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. പ്രതിവര്‍ഷം 20% വരെ വര്‍ധനവ് വില്‍പ്പനയില്‍ പ്രകടമാണെന്നാണ് എറണാകുളം എംജി റോഡിലെ പ്രമുഖ ജ്വല്ലറിയുടെ മാര്‍ക്കറ്റിംഗ് തലവന്‍ പറഞ്ഞത്.

പരമ്പരാഗത ആഭരണങ്ങള്‍ പ്രത്യേകിച്ച് ടെമ്പിള്‍ കളക്ഷന്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഈ ദിനം മലയാളികള്‍ പ്രത്യേക താത്പര്യം കാണിക്കുന്നു. കേരളത്തിലെ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരും അക്ഷയ തൃതീയ ദിനത്തില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നുവെന്നത് മറ്റൊരു സവിശേഷതയാമെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് ദിവസവുമായി വില്‍പ്പന താരതമ്യപ്പെടുത്തുമ്പോള്‍ അക്ഷയ തൃതീയ നാളില്‍ 70 മുതല്‍ 80 ശതമാനം വരെ ഓരോ സ്വര്‍ണക്കടകളിലും വില്‍പ്പന വര്‍ധിക്കുന്നുവെന്നാണ് സ്വര്‍ണ വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ ഡയമണ്‍ഡ് ആഭരണങ്ങളും അക്ഷയ തൃതീയ നാളില്‍ മലയാളികള്‍ വാങ്ങുന്നുണ്ടെന്നാണ് അറിയുന്നത്.

സാധാരണ ആഭരണങ്ങള്‍ വാങ്ങുന്നതിന് പുറമേ 916, 24 കാരറ്റ് ഗോള്‍ഡ് കോയിന്‍ സ്വര്‍ണ നിക്ഷേപമെന്ന നിലയിലും വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. അതായത് സ്വര്‍ണനാണയത്തില്‍ നിക്ഷേപിക്കുന്ന പുതിയൊരു നിക്ഷേപ സമൂഹവും അക്ഷയ തൃതീയ നാളില്‍ തന്നെ ഇവ വാങ്ങുന്നത് മൂലം വില്‍പ്പന വര്‍ധിക്കുന്നുണ്ട്.

ഇത്തവണ കേരളത്തിന്റെ കല്യാണ സീസണിനിടയില്‍ തന്നെയാണ് അക്ഷയ തൃതീയയും വന്നതെന്നതിനാല്‍ വ്യാപാരം കൂടാനും മറ്റൊരു കാരണമായി. കല്യാണം നല്ല മുഹൂര്‍ത്തമായതിനാല്‍ സ്വര്‍ണം വാങ്ങുന്നതും ശുഭ മുഹൂര്‍ത്ത അക്ഷയ തൃതീയ നാളില്‍ തന്നെയാട്ടെ എന്ന് മലയാളി കരുതിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top